ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
ചരിത്ര വഴികൾ
സുരഭിലമായ ഒരു കഥാല ചരിത്രം ആഭിജാത്യം ചാർത്തുന്ന നാടാണ് ആലങ്ങാട് ഒരിക്കൽ കൊച്ചി രാജാവിൻറെ ഭാഗമായിരിക്കുകയും പിന്നീട് തിരുവിതാംകൂറിനായി കൊച്ചി രാജാവ് ദാനം ചെയ്യുകയും അങ്ങനെ തിരുവിതാംകൂറിന്റെ വടക്കേ അതിർത്തിയായി തീരുകയും ചെയ്തു ഈ പ്രദേശം തിരുവിതാംകൂർ ചരിത്രത്തിലെ തിളങ്ങുന്ന വ്യക്തിത്വമായ കുഞ്ചു കുട്ടികളുടെ ജന്മഗൃഹം ആലങ്ങാട് പ്രദേശത്താണ് ടിപ്പുസുൽത്താന്റെ ആലുവ ആക്രമണത്തിൽ അത് സമർത്ഥമായ ഉപരോധിച്ചത് അദ്ദേഹം ആയിരുന്നല്ലോ അതുപോലെതന്നെ ചരിത്രവും സംസ്കാരവും ഇഴ ചേർന്ന ഒരു വലിയ പാരമ്പര്യം ആലങ്ങാടിലുണ്ട് ചില പുരാതനമായ മുസൂരിസ് തുറമുഖ പട്ടണത്തിന്റെയും ആലുവയുടെയും വൃത്തിയും ക്ഷയവും കണ്ടുനിന്ന കർമ്മ സാക്ഷിയാണ് ആലങ്ങാട് ദേശം ഐതിഹ്യങ്ങളുടെയും ആത്മീയതയുടെയും വിപ്ലവ ചരിത്രങ്ങളുടെയും ദേശീയ സമരധാരകളുടെയും പൂർവ്വസമൃതികൾ ഒന്നിച്ച് നാവിൽ ഉരുവിടുന്നവരുടെ നാട് ഫ്യൂഡൽ വ്യവസ്ഥിതികളും നാടുവാഴിത്തവും ജനാധിപത്യത്തിന്റെ കൈവഴികളും ഒരുപോലെ അനുഭവിച്ച് വിശകലനം ചെയ്യുന്നവരുടെ നാട്
സാംസ്കാരിക സ്മൃതികൾ
അക്ഷരശക്തിയും മനുഷ്യ സ്നേഹവും ആത്മാവ് ബോധവും ദേശഭക്തിയും ജീവധാരയാക്കി കർമ്മകാണ്ഡങ്ങൾ താണ്ടിയ എത്രയോ മഹാത്മാക്കൾ ജീവിച്ചിരിക്കുകയും ജീവിക്കുകയും ചെയ്യുന്ന നാടാണ് ആലങ്ങാട് മലയാളം സാഹിത്യത്തെ മറുദേശ ത്തോളം പ്രചരിപ്പിച്ച സർഗ്ഗദനനായ എഴുത്തുകാരൻ സേതു സുഭാഷ് ചന്ദ്രൻ ഗ്രേസി തുടങ്ങിയ പ്രശസ്തർ അന്തരിച്ചു പോയ പ്രൊഫസർ എംപി പോൾ റോസി മുൻ തിരുപ്പച്ചി മുഖ്യമന്ത്രിയായിരുന്ന പറവൂർ ടി കെ നാരായണപിള്ള മുൻ മന്ത്രി കെ എ ദാമോദരമേനോൻ ശ്രീ കെ പി കൃഷ്ണ മേനോൻ ചലച്ചിത്ര നടന്മാരായ എൻ എഫ് വർഗീസ് സത്താർ മുൻ കോഴിക്കോട് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ശ്രീജലീൽ ബിസി അഹമ്മദ് ഉണ്ണി ശ്രീ ബാപ്പുട്ടി മുസ്ലിയാർ തുടങ്ങിയ എത്രയോ പേരുകൾ ചരിത്രനാളുകളിൽ തിളങ്ങുന്ന നാടാണ് ആലങ്ങാട്