വാർത്തകളും വിവരങ്ങളും
സൗജന്യ അസ്സസ്മെൻ്റ് ക്യാമ്പ്
പാനായിക്കുളം: ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കടുങ്ങല്ലൂർ ചയിൽഡ് ഡെവലപ്പ്മെൻ്റ് സെൻ്റർ , അഹല്ല്യ ഐ ഫൗണ്ടേഷൻ, ട്രാവൻഗൂർ ഹിയറിംഗ് സോലുഷൻ എന്നീ വരുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണന ആവശ്യമായ 12 വയസ്സിൽ താഴെയുളള കുട്ടികൾക്ക് വേണ്ടി പാനായിക്കുളം വിശ്വദീപ്തി സ്കൂളിൽ വച്ച് സൗജന്യ അസ്സസ്മെൻ്റ് ക്യാബ് നടത്തി.ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സെബാസ്റ്റ്യൻ വേവുകാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അമ്പിളി സജീവ് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻ വി.ജി. ജയകുമാർ, വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജു ചുള്ളിക്കാട്, വികസ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻ വി.എ.അഹമ്മദ് കബീർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിന്ധു പാണാപിള്ളി, ജിൻസി റോളി, റാണി മത്തായി, ഡെന്നി ജോസഫ്, എം.കെ.ബാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിന്നി സി മിച്ചൻ, നിജിത ഹിതിൻ, ഹസീന ഷിഹാബ്, വി.ജെ. സെബാസ്റ്റ്യൻ, റോ ബിജു, അമീർ അലി, ജോയൻ്റ് ബി.ഡി.ഒ ടി.എ. ബുഷറ, ലൗവ് ഡെയിൽ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ഡോ.ജോബി തോമസ്, എസ്.ഡി. ജോസ്, സി.എം.സലിം ,അബ്ദുൾകരിം, അസീസ് അൽ ബാബ് എന്നീവർ പ്രസംഗിച്ചു.